ലക്ഷങ്ങള്‍ ഡൊണേഷന്‍ നല്കി കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നത് പല മാതാപിതാക്കളും അഭിമാനമായി കാണാറുണ്ട്. ഇത്രയും വലിയ സ്കൂള്‍ ഫീസ് നല്‍കിയാണ് തങ്ങളുടെ കുട്ടിയെ പഠിപ്പിക്കുന്നതെന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളാണ് ഏറെയും.
കുഞ്ഞുങ്ങളുടെ മനസും താത്പര്യങ്ങളും അറിയാതെ, അവരെ ഇത്തരം സ്കൂളുകളില്‍ ചേര്‍ക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ് ഒരു അമ്മ. കണ്മണി ദാസ് എന്ന യുവതിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
എസി ക്ലാസ് മുറികളാണോ അതല്ല നല്ല സൗഹൃദാന്തരീക്ഷമാണോ കുഞ്ഞുങ്ങളെ സ്വാധീനിക്കുന്നതെന്നും കണ്മണി പറയുന്നു. കണ്മണി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ ഇരുപത്തിഒന്നാമത്തെ വയസിലാണ് മൂത്ത മകന് ജന്മം നല്‍കുന്നത് ആദ്യത്തെ കുഞ്ഞു .മാതാ പിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരനുഭവo .അതുകൊണ്ട്തന്നെ എല്ലാ കാര്യങ്ങളിലും വേണ്ടതില്‍ അധികം ശ്രദ്ധ കൊടുത്താണ് അവനെ വളര്‍ത്തിയത് ഓരോ നിമിഷങ്ങളും മികച്ചതാക്കാന്‍ എന്നെപോലെ തന്നെ എന്റെ കുടുംബവും ശ്രമിച്ചു ആദ്യമായി സ്കൂളില്‍ ചേര്‍ക്കാന്‍ സമയമായപ്പോള്‍ ഏറ്റവും പ്രഗല്ഭമായി തോന്നിയ ഒരു ഇംഗ്ലീഷ് മീഡിയo സ്കൂളില്‍ തന്നെ അവനെ ചേര്‍ക്കുകയുണ്ടായി .
ഏറ്റവും കൂടുതല്‍ ഫീ വാങ്ങുന്ന ,ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന, ഡോക്ടറുടെയും എഞ്ചിനീയേഴ്സിന്റെയും ബുദ്ധിജീവികളായ കുട്ടികള്‍ പഠിക്കുന്ന ഇടം..ഞാന്‍ അഹങ്കാരത്തോടെ ആസ്വദിച്ചു.കാരണം എനിക്കും ആ സമയത്തു പക്വത ആയി വരുന്നേ ഉള്ളു.. അങ്ങനെ lkj..Ukj ക്ലാസ് ആയപ്പോഴേക്കും മനോഹരമായി പുഞ്ചിരിച്ചിരുന്ന മകന്റെ ചിരി പതുക്കെ മായാന്‍ തുടങ്ങി.
മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും ഓരോ ദിവസവും അവനു സ്കൂളിലേക്ക് പോവാന്‍ മടിയായി കാരണം ചോദിച്ചപ്പോള്‍ അവന് പറഞ്ഞു എനിക്ക് ഈ സ്കൂള്‍ വേണ്ടമ്മേ ..എന്തുപറ്റി ?എനിക്ക് ഇവിടം ഇഷ്ടമല്ല ..എനിക്ക് വിഷമം വന്നു ഞാന്‍ ചോദിച്ചു നമ്മുടെ നാട്ടിലെ ഏറ്റവും മുന്തിയ സ്കൂള്‍ ..കോട്ട് സൂട്ടും സ്കൂള്‍വണ്ടി മുറ്റത് എസി ക്ലാസ്സ് റൂം നിനക്ക് ഇനിയും കൂടുതലായി എന്തു വേണം..
അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി അവന് എന്നോട് പറഞ്ഞു അമ്മേ അമ്മ പറഞ്ഞ എല്ലാം ഉണ്ട് പക്ഷേ മറ്റു പലതും അവിടെ ഇല്ല ..സ്നേഹം ,സ്വാതന്ത്ര്യo.,കരുതല്ഇതൊന്നും അവിടെ ഇല്ല മത്സരം ,മാത്രം 100%മാര്‍ക്ക് വാങ്ങിപ്പിക്കുവാനുള്ള പീഡനം മാത്രം ഞാന്‍ തളര്‍ന്നു പോവുന്നു ഇനിയും വയ്യെനിക്ക് ….ഞാന്‍ തിരിച്ചു ഒരു മറുപടിയും അവനോട് പറഞ്ഞില്ല നേരെ അവന് പഠിക്കുന്ന സ്കൂളിലേക്ക് പോയി ടിസി വാങ്ങി അവന് ആഗ്രഹിച്ചപോലെ ഒരു പൊതു വിദ്യാലയത്തില്‍ അവനെ ചേര്‍ത്തി .. ..
അവനോട് മത്സരിക്കുവാന്‍ ആരും പറഞ്ഞില്ല എന്നിട്ടും അവന് ഒന്നാമനായി.അമ്മയും അച്ഛനും നല്കി വന്ന എല്ലാ സ്നേഹവും സ്വാതന്ത്ര്യവും ഇപ്പോള്‍ അവനുലഭിക്കുന്നുണ്ടത്രേ അവന് സന്തോഷത്തിലാണ് ഒരുപാടു ..ഞാനും ????(ഇപ്പോള്‍ ഇതു പറയുവാന്‍ കാരണം കഴിഞ്ഞ ദിവസം ഓണാഘോഷത്തിന് കുട്ടികള്‍ക്കു ഓലകൊണ്ട് വ്യത്യസ്ത തരം കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്കാന് ഒരാള്‍ വന്നിരുന്നു ക്ലാസ് കഴിഞ്ഞു പോവാന്‍ നേരം അദ്ദേഹം പറഞ്ഞു വത്രേ ഇപ്പോഴത്തെ മാതാപിതാക്കള്‍ കുരങ്ങന് മാരെ പോലെയാണെന്ന് പൊങ്ങച്ചത്തിനും അഹങ്കാരത്തിനും വേണ്ടി കുഞ്ഞുങ്ങളുടെ മനസ്സറിയാതെ അവരുടെ സന്തോഷം കാണാതെ….മറ്റുള്ളവരെ അനുകരിച്ചു ( ഞാന്‍ അടക്കമുള്ള നമ്മള്) അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്നമ്മുടെ കുട്ടികള്‍ സ്നേഹവും കരുതലും അറിഞ്ഞു വിശാലമായആകാശപ്പരപ്പില് സ്വതന്ത്രരായി വളരട്ടെ … നിങ്ങളും ചിന്തിക്കുമല്ലോ.അതുപോലെ മറ്റൊന്ന് കൂടി നമ്മുടെ വീട് പോലെ വിദ്യാലയവും നമ്മുടെ ഒരു ഭാഗമാണ് കുറച്ചു ശ്രദ്ധയും കരുതലും അധ്യാപകരോടോപ്പം നമുക്കും വേണം )