പത്തനംതിട്ട: വളര്‍ത്തുനായയെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പുറകില്‍ കെട്ടി വലിച്ച സംഭവം കേരളക്കര ഒന്നടങ്കം ഞെട്ടലോടെയാണ് കേട്ടത്.
ഈ ക്രൂരത മറക്കും മുന്‍പേ ഇതാ മറ്റൊരു ദയനീയ കാഴ്ച കൂടി കാണുക. നായയുടെ കാലില്‍ ഇരുമ്പു കമ്പി കൊണ്ട് കുരുക്കിട്ടിരിക്കുന്നു.
മുറുക്കി കെട്ടിയ കമ്പി കൊണ്ട് നായയുടെ ഇടതുകാലിലെ തൊലി അടര്‍ന്നു മാറി മാംസം വെളിയില്‍ കാണാം. കാലിലെ ഈ മുറിവു കാരണം അനങ്ങാനാകാത്തതിനാല് കുഞ്ഞുങ്ങള്‍ക്കു പാലു കൊടുക്കാന്‍ പോലും കഴിയുന്നില്ല ഈ മിണ്ടാപ്രാണിക്ക്.
നിസ്സഹായവസ്ഥയില്‍ കിടക്കുന്ന അമ്മയ്ക്കു സംരക്ഷണമൊരുക്കി മക്കള്‍ അരികില്‍ തന്നെയുണ്ട്. റാന്നി വടശേരിക്കര ബംഗ്ലാംകടവില് നിന്നുള്ളതാണ് ഈ ദയനീയ കാഴ്ച. വേദന കൊണ്ട് പുളയുന്ന നായ ഇപ്പോള്‍ അവശ നിലയിലായിരിക്കുകയാണ്.