കോഴിക്കോട്: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. എകരൂല്‍ പുതിയേടത്ത് മുക്ക് കുളത്തിന്റെ മീത്തല്‍ സുകുമാരന്റെ മകന് ഷാജേഷാണ് ആണ് മരിച്ചത്. 40 വയസായിരുന്നു. ബൈക്കില്‍ കൂടെ യാത്ര ചെയ്ത സുഹൃത്ത് ഷജില്‍ കുമാറിന് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എകരൂല്‍ വള്ളിയോത്ത് കാവിലുംപാറ വളവിലാണ് അപകടം നടന്നത്. ഇന്‍ഡസ്ട്രിയല്‍ ജോലി ചെയ്യുന്ന ഷാജേഷും സുഹൃത്ത് ഷജില്‍കുമാറും രാവിലെ ഇയ്യാട് ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വീര്യമ്പ്രം കരിങ്കല്‍ ക്വാറിയില്‍നിന്ന് കരിങ്കല്‍ കയറ്റി വരുകയായിരുന്ന ടിപ്പര്‍ ലോറി ഇടിച്ചത്.
ടിപ്പറിനടിയില്‍പെട്ട ഷാജേഷിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൗമ്യയാണ് ഷാജേഷിന്റെ ഭാര്യ. നാലു വയസുകാരനായ ആദി കൃഷ്ണ മകനാണ്.