തൃശൂര്‍: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണവും കൊഴുപ്പിക്കുകയാണ്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. പ്രചാരണങ്ങളുടെ ഭാഗമായി സുരേഷ് ഗോപി കോര്പറേഷന് പ്രദേശങ്ങളില്‍ റോഡ് ഷോ നടത്തി.
വിവിധ നിയോജക മണ്ഡലങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു. രാവിലെ ചേലക്കര പാഞ്ഞാളിലായിരുന്നു ആദ്യ യോഗം നടന്നത്. ശേഷം സുരേഷ് ഗോപി വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു.
ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍, സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന് എന്നിവരും ജില്ല മണ്ഡലം നേതാക്കളും പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് നെല്ലങ്കരയില്നിന്ന് ആരംഭിച്ച റോഡ് ഷോ തേക്കിന്‍കാട്ടില്‍ സമാപിക്കും.