പത്തനംതിട്ട: ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. പത്തനംതിട്ട ജില്ലയിലെ വള്ളിക്കോടാണ് സംഭവം. വി ബിജുവാണ് മരിച്ചത്. 48 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
തലയില്‍ ഗുരുതരമായി പരുക്കേറ്റ ഭാര്യ ജെസിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ പരുക്കേല്‍പ്പിച്ച ബിജുവിനെ പൊലീസ് തെരയുന്നതിനിടയിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് ബിജുവിനെ കൊലപാതകശ്രമത്തിലേക്കും ആത്മഹത്യയിലേക്കും കൊണ്ടുചെന്നെത്തിച്ചതെന്നാണ് വിവരം.
ആശുപത്രിയില്‍ കഴിയുന്ന ജെസി അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും.