കക്കോടി: കള്ളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് യുവാവ് പോലീസുകാരുടെ മുന്നില്‍വെച്ച് ജീവനൊടുക്കി. മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന് രാജേഷ് ആണ് പോലീസ് നോക്കി നില്‍ക്കെ പ്ലാവില്‍ തൂങ്ങിമരിച്ചത്. 32 വയസായിരുന്നു.
കള്ളക്കേസില്‍ കുടുക്കിയതില്‍ അപമാനം സഹിക്കാനാവാതെ പോലീസ് നോക്കി നില്‍ക്കെ രാജേഷ് ജീവനൊടുക്കുകയായിരുന്നു. മോഷ്ടാവ് എന്ന മുദ്രകുത്തിയതിനാല്‍ യുവാവിന് ഭാര്യ ഉള്‍പ്പെടെ നഷ്ടമാവുകയും ചെയ്തു. 20 മാസത്തോളം മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണ് രാജേഷ് പുറത്തിറങ്ങിയത്.
ശനിയാഴ്ച രാവിലെ ആറ് മണിയോടെ ആയിരുന്നു രാജേഷ് കിഴക്കുമുറിയിലെ തന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ വീതില്‍ തുറക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. ഇതോടെ സമീപത്തെ പ്ലാവില്‍ കയറി രാജേഷ് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് വിവരം അറിഞ്ഞ് ചേവായൂര്‍ പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തി. കഴുത്തില്‍ കുരുക്കുമായി നിന്ന രാജേഷിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കാര്യമുണ്ടായില്ല. തുടര്‍ന്ന് പോലീസ് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. അഗ്നി ശമിന സേനയുടെ വാഹനത്തിന്റെ ശബ്ദം കേട്ടതോടെ യുവാവ് താഴേക്ക് ചാടി ജീവനൊടുക്കി. ഈ സമയം കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.
ചില പൊലീസുകാരുടെ മോശം പ്രവര്‍ത്തനം ചോദ്യം ചെയ്ത് പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പിലും ശബ്ദ സന്ദേശത്തിലും യുവാവ് പറയുന്നു. മോഷ്ടാവ് എന്ന് മുദ്രകുത്തിയതോടെ തനിക്ക് ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായതായും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.