പുനലൂര്‍: പട്ടണ മധ്യത്തില്‍ ഓടിക്കൊണ്ടിരുന്ന വണ്ടിക്കുള്ളില്‍ തീപടര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് ആശുപത്രി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഉടന്‍ ഫയര്‍ഫോഴ്സ് എത്തി തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
വര്‍ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കു ശേഷം പരിശോധന ഓട്ടം ഓടിയ വണ്ടിയില്‍ നിന്നാണ് തീ ഉയര്‍ന്നത്. പെട്രോള്‍ ടാങ്കില്‍ നിന്ന് കണക്ഷന് മാറ്റി താല്‍ക്കാലികമായി പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറച്ച് കണക്ഷന് നല്‍കിയാണ് വണ്ടി ഓടിയത്. സൈലന്‍സറില്‍ നിന്ന് തീ പിടിച്ച് പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് കാനിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു.
വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തീപിടിച്ച കാന്‍ പാതയിലേക്ക് എടുത്തെറിഞ്ഞു. പാതയില്‍ ഈ സമയം നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ഫയര്സ്റ്റേഷന് ഓഫീസര്‍.