തരുവണ: നിയന്ത്രണം വിട്ട പോലീസ് വാഹനം കടയിലേക്ക് ഇടിച്ച് കയറി. വെള്ളമുണ്ട പോലീസ്റ്റേഷനിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നൈറ്റ് പട്രോളിംഗിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
നിയന്ത്രണം വിട്ട വണ്ടി തരുവണ ടൗണിലെ കടകളിലേക്കാണ് ഇടിച്ച് കയറിയത്. അതേസമയം വാഹനത്തിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ വാഹനത്തിനും കടകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വാഹനത്തിന്റെ സ്റ്റിയറിംഗ്സിസ്റ്റം തകരാറിലായതാണ് അപകടതത്തിന് കാരണമെന്നാണ് സൂചന.