പേരാമ്പ്ര: കേരളത്തില്‍ അപൂര്‍വമായെത്തുന്ന ദേശാടനപ്പക്ഷിയായ യൂറോപ്യന്‍ പനങ്കാക്കയെ ചക്കിട്ടപാറ മലയില്‍ കണ്ടെത്തി. ഇത് സ്ഥിരമായി കേരളത്തില്‍ എത്തുന്ന ദേശാടന പക്ഷിയല്ല. എവിടെനിന്നാണ് ഇവ എത്തുന്നതെന്ന് കൃത്യമായി പറയാനും കഴിയില്ല.
കാശ്മീരില്‍ നിന്ന് ആഫ്രിക്കന്‍ വന്‍കരയില്‍ ദേശാടനം നടത്തുന്നതിനിടയില്‍ എത്തുന്നതാകാമെന്നാണ് ഗവേഷകരുടെ നിഗമനം. പക്ഷി ഗവേഷകനായ ഡോ.അബ്ദുല്ല പാലേരി, ചിത്രകാരന് ശ്രീനി പാലേരി എന്നിവരാണ് കണ്ടെത്തിയത്.
നേരത്തേ ഇവയെ കണ്ണൂരിലും തൃശ്ശൂരിലും കണ്ടെത്തിയിരുന്നു. കണ്ണൂരിന് സമീപത്തെ മാടായിപ്പാറയിലാണ് ഇവയെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. പ്രാണികളാണു ഇവയുടെ മുഖ്യാഹാരം.