നെടുങ്കണ്ടം: ഉടുമ്പന്‍ചോല പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് രണ്ട് കടമ്പകള്‍ കടക്കം. ആദ്യത്തേത് തെരഞ്ഞെടുപ്പ് പരീക്ഷണം പിന്നെ സിഎ പരീക്ഷ. ഉടുമ്പന്‍ചോല പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ മത്സരിക്കുന്ന പാറത്തോട് കൈലാസനാട് വിളയില്‍ ആതിര രഘുനാഥിനാണ് ഇരട്ട പരീക്ഷകള്‍ പാസാകേണ്ടത്.
ജനുവരിയിലാണ് സിഎ പരീക്ഷ അതിനു മുന്‍പ് ഡിസംബറില്‍ തെരഞ്ഞെടുപ്പിലെ പരീക്ഷണവും. ജില്ലയില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായ ആതിര ചെന്നൈ കോടമ്പാക്കത്തെ കെഎസ് അക്കാദമിയില്‍ ചാര്‍റ്റേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥിനിയാണ്.
ലോക് ഡൗണില്‍ പരീക്ഷക്കു പഠിക്കാനായാണ് ആതിര എത്തിയത്. ഇതിനിടെ കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബാംഗമായ ആതിരയോട് പാര്‍ട്ടി മത്സരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പകല്‍ സമയത്ത് വീട് കയറി പ്രചരണം നടത്തും. രാത്രിയില്‍ പഠനം അങ്ങനാണ് ഇപ്പോഴത്തെ ദിനചര്യ. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും അത് നല്ലൊരു അനുഭവമാണ് എന്നും 22 വയസ്സുകാരിയായ ആതിര പറയുന്നു.
അതേസമയം, യുവത്വത്തിന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായ പുതുക്കലവട്ടം ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന അഞ്ജലി രാജന് എറണാകുളം ലോ കോളേജിലെ ഫൈനലിയര്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്.