കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ കാണാതായി. നെടുമണ്‍കാവ് ഇളവൂരിലാണ് സംഭവം. നാട്ടുകാരും പോലീസും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കുട്ടിയെ കാണാതായത്.
മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ അമ്മ ബഹളം വെയ്ക്കുകയായിരുന്നു. ഇത് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വീടിന്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്ന് സംശയമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചിലാരംഭിച്ചു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന സംശയത്തെതുടര്‍ന്ന് പോലീസ് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചുവരികയാണ്.