തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്. 2019ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. പ്രായോഗിക പ്രശ്നങ്ങള്‍ വിവരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അടുത്ത ആഴ്ച സുപ്രീംകോടതിയെ സമീപിക്കും.
2015 ലെ വോട്ടര്‍ പട്ടികക്ക് പകരം 2019 ലെ വോട്ടര്‍ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാകുമോ എന്ന്് ഹൈക്കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. കോടതി നിര്‍ദ്ദേശിച്ചാല്‍ അങ്ങനെ ആകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിക്കുകയും ചെയ്തു.2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ, പഴയ പട്ടിക ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് യുഡിഎഫ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
അതെസമയം, കോടതി പറഞ്ഞാല്‍ 2019ലെ വോട്ടര്‍ പട്ടികയുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതിയില്‍ നിലപാട് എടുത്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് പറഞ്ഞു. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കുന്നതും അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് കൂട്ടിച്ചേര്‍ത്തു.