കൊച്ചി: സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗംകൂടുന്നതിനാല് കേരളം ഉള്‍പ്പെടെയുള്ള തീരദേശങ്ങള്‍ ഭീഷണിയില്‍. ഈ സ്ഥിതി തുടരുകയാണെങ്കില്‍ കേരളതീരങ്ങളില്‍ വലിയൊരുഭാഗം കടലെടുക്കും. ധ്രുവമേഖലയിലെ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് പ്രവചിച്ചതിനെക്കാള്‍ വളരെ വേഗത്തിലായതാണ് സമുദ്രനിരപ്പ് ഉയരാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ നൂറ്റാണ്ടില്‍ വര്‍ഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതുമൂലം ഏറ്റവും കൂടുതല്‍ അപകടഭീഷണിയുള്ളത് ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നീ തീരങ്ങളാണ്.
കൊച്ചി, ചെന്നൈ, സൂറത്ത് നഗരങ്ങളും സമുദ്രനിരപ്പ് ഉയരുന്നതു മൂലം അപകടത്തിലാകുന്ന ലോകത്തിലെ ആദ്യ 20 നഗരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ മറ്റു തീരനഗരങ്ങളെക്കാള്‍ വേഗത്തിലാണ് കൊച്ചിയില്‍ സമുദ്രനിരപ്പ് ഉയരുന്നത്.