കാക്കനാട്: വിവാഹം കഴിഞ്ഞ് 25 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഒരിക്കല്‍ പോലും തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ച് വീട്ടമ്മ. ദീര്‍ഘകാലമായി ഭര്‍ത്താവ് തന്നോട് ഒന്നും സംസാരിക്കാറില്ലെന്ന് ഇവര്‍ പറയുന്നു. എറണാകുളത്ത് കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിലാണ് ഇവര്‍ പരാതിപ്പെട്ടത്.
പറയാനുള്ള കാര്യങ്ങള്‍ താന്‍ നോട്ടുബുക്കില്‍ കുറിച്ചുവെയ്ക്കും. വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങളും എഴുതും. ഭര്‍ത്താവ് അവ വീട്ടിലെത്തിക്കും. കമ്മീഷന് സിറ്റിങ്ങിലാണ് തങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് ഭര്‍ത്താവ് പറയുന്നു.
ദമ്പതികളുടെ പ്രശ്നം മനസിലാക്കിയ കമ്മീഷന്, ഇവരോട് കണ്സലിങ്ങിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഏകമകനെ ഇരുവരും മറക്കുകയാണെന്നും കമ്മീഷന് വ്യക്തമാക്കി. വിവാഹപ്രായമെത്തിയ മകന് ഒരു സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറിങ് ട്രെയിനിയാണ്.