തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിനെ കണ്ട് കായലില്‍ ചാടിയ യുവാവ് മരിച്ചു. അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമാണ് സംഭവം നടന്നത്. പഴഞ്ചിറ സ്വദേശി സാജനാണ് പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയത്.
ചീട്ടുകളിച്ച് കൊണ്ടിരുന്ന യുവാവ് പോലീസിനെ കണ്ടതോടെ ഭയന്ന് ഓടുകയും കായലിലേക്ക് എടുത്തുചാടുകയുമായിരുന്നു എന്നാണ് സൂചന. ഇയാളെ ഉടന്‍ ചിറയന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു എന്നാണ് ചിറയന്‍കീഴ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ മരിച്ച യുവാവിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.