ചാലക്കുടി: ചായ വാങ്ങി നല്‍കാത്തതിന് പ്രതി പോലീസുകാരനെ വിലങ്ങുകൊണ്ട് മര്‍ദ്ദിച്ചു. ചാലക്കുടി കോടതിയിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളവ്, കഞ്ചാവ് കേസുകളില്‍ പ്രതിയായ കൊല്ലം ചേരിക്കോണം സ്വദേശി രാമചന്ദ്രനെ ചാലക്കുടി കോടതിയില്‍ വിചാരണയ്ക്കായി കൊണ്ടുവന്നിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് പ്രഭിനായിരുന്നു പ്രതിക്കൊപ്പം പോയത്. കോടതിയില്‍ എത്തിയപ്പോള്‍ പ്രതി ചായ വാങ്ങിതരാന്‍ ആവശ്യപ്പെട്ടു. കോടതി കേസ് പരിഗണിച്ച ശേഷമാകാം ചായയെന്ന് പോലീസുകാരന് പറയുകയും ചെയ്തു.
മറുപടിയില്‍ പ്രകോപിതനായ പ്രതി പോലീസുകാരനെ വിലങ്ങുക്കൊണ്ട് തല്ലുകയായിരുന്നു. കോടതി വരാന്തയിലുണ്ടായിരുന്ന മറ്റു പോലീസുകാര്‍ ചേര്‍ന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പോലീസുകാരനെ ആക്രമിച്ച കേസിലും രാമചന്ദ്രനെതിരെ കേസ് എടുത്തിട്ടുണ്ട്.