തിരുവല്ല: ചെങ്ങന്നൂരില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു. മാന്നാറിലെ പരുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ജ്വല്ലറി പൂര്‍ണമായും കത്തിനശിച്ചു.
തീ നിയന്ത്രണ വിധേയമാക്കി. പോലീസും അഗ്നി രക്ഷാ സേനയുമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.