കല്‍പ്പറ്റ: അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍വെച്ച് ക്രൂര മര്‍ദ്ദിച്ച പ്രതിയെ ഇതുവരെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തം. അന്യസംസ്ഥാനത്തേക്ക് കടന്നെന്ന് സംശയിക്കുന്ന പ്രതി സജീവാനന്ദന്റെ മൊബൈല്‍ ലൊക്കേഷന്‍ നിരീക്ഷിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ ബന്ധുവീടുകളിലും മറ്റും പോലീസ് ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു.
അതേസമയം, മര്‍ദ്ദനമേറ്റ ദമ്പതികളെയും കണ്ടെത്താന്‍ പോലീസിനായില്ല. സമീപത്തെ ലോഡ്ജില്‍ ഇവര്‍ നല്കിയ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും പോലീസിന് ലഭിച്ചില്ല.
തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് ഞായറാഴ്ച രാത്രിയാണ് അമ്പലവയല്‍ ടൗണില്‍ വെച്ച് മര്‍ദനമേറ്റത്. അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സജീവാനന്ദന് സ്ത്രീയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.