കാസര്‍കോട്: കാസര്‍കോട് ജില്ലാ കളക്ടറുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ സ്കൂളുകള്‍ക്ക് അവധിയാണെന്ന് വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ആണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.
മഴ കടുത്തതോടെ സ്കൂളുകള്‍ക്ക് അവധിയാണെന്ന രീതിയില്‍ കളക്ടറുടെ പേരില്‍ വ്യാജ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇത് തടയുന്നതിനായാണ് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ആവശ്യപ്പെട്ടത്.