കോട്ടയം: കോട്ടയം പാലയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാല ചാവറ സ്കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ വിദ്യാര്‍ഥികളെ പാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.