പിറവം റോഡ്: തീവണ്ടി തട്ടി ട്രാക്ക്മാന് മരിച്ചു. രാജസ്ഥാന് സ്വദേശി വിജയ്സിങ് മീണയെയാണ് (34) വ്യാഴാഴ്ച വെളുപ്പിന് ആറരയോടെ റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെളുപ്പിന് നാലിന് പിറവം റോഡില്‍ നിന്ന് എറണാകുളം ലൈനിലേക്ക് ജോലിയുടെ ഭാഗമായുള്ള ബുക്ക് കൈമാറുന്നതിന് പോയതാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
റെയില്‍വേ ക്വാര്‍ട്ടേസിലാണ് താമസിച്ചിരുന്നത്. ഭാര്യ: മോസമ്മി മീണ. രണ്ട് മക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. തലയോലപ്പറമ്പ്് പോലീസ് മേല്‍നടപടി സ്വീകരിച്ചു.