ഒറ്റപ്പാലം: മോഷ്ടിച്ച ബൈക്കുമായി എത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു. ഒറ്റപ്പാലം പാലാട്ട് റോഡ് കൃഷ്ണശ്രീയില്‍ രാജി (62)യുടെ അഞ്ച് പവന് മാലയാണ് കവര്‍ന്നത്. രാജി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ മോഷ്ടാവ് ബൈക്കും മാലയും ഉപേക്ഷിച്ച് ലോക്കറ്റുമായി കടന്നു.
ബുധനാഴ്ച രാവിലെ 9.30ന് വേങ്ങേരി ക്ഷേത്രത്തിലെത്തിയതായിരുന്നു രാജി. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ ബൈക്കിലെത്തിയ മോഷ്ടാവ് ഇവരുടെ മാല പൊട്ടിക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് രാജി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. ഇതോടെ മോഷ്ടാവ് ബൈക്കും മാലയും ഉപേക്ഷിച്ച് ലോക്കറ്റുമായി രക്ഷപ്പെടുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് അന്വേഷണം തുടങ്ങി. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ ജീവനക്കാരന്റെ മോഷ്ടിച്ച ബൈക്കാണ് ഇയാള്‍ മാല പൊട്ടിക്കാന്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ബൈക്ക് കളവ് പോയ സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥന് ഷൊര്‍ണൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.