തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നടന്ന വധശ്രമ കേസിലെ മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും. മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെയാണ് കോളേജില്‍ തെളിവെടുപ്പിന് എത്തിക്കുക.
അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കോളേജില്‍ ഒളിപ്പിച്ചെന്ന് ശിവരഞ്ജിത്ത് ഇന്നലെ പോലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, കൃത്യത്തില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ മറ്റു എട്ടു പ്രതികള്‍ക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും സാധ്യതയുണ്ട്.
കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് ഇന്ന് തെളിവെടുപ്പിനെത്തിക്കുന്നത്. അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കോളേജില്‍ ഒളിപ്പിച്ചതായി ഒന്നാം പ്രതി ശിവരഞ്ജിത്ത് ഇന്നലെ മൊഴി നല്‍കിയിരുന്നു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും സാന്നിധ്യത്തില്‍ കത്തി കണ്ടെടുക്കും. മറ്റു തെളിവുകള്‍ ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.