കൊല്ലം: കൊല്ലം ജില്ലയില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ന്ന 230 കിലോ മീനുകള്‍ പിടികൂടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടെ മീനുകള്‍ എത്തിയത്. ഈ മീനുകളിലാണ് രാസ വസ്തുക്കള്‍ കണ്ടെത്തിയത്. രാസ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി പിടിച്ചെടുത്ത മീനുകള്‍ നശിപ്പിച്ചു. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വരുന്നത്.
ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് പിടിച്ചെടുത്തതിലേറെയും. ജില്ലയിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ചെക്ക് പോസ്റ്റുകളിലും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധയില്‍ രാസ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന്, സാംപിളുകള്‍ വിശദമായ പരിശോധനകള്‍ക്ക് അയച്ചിട്ടുണ്ട്.
ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നയാണെന്നും, നടപടികള്‍ എടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുമാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പറയുന്നത്. അതേസമയം, വരും ദിവസങ്ങളിലും രാത്രി കാല പരിശോധനകള്‍ തുടരാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തീരുമാനം.