കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കോഴിയിറച്ചിക്ക് പൊള്ളും വിലയെന്ന് വ്യാപക പരാതി. ഏറ്റവും കൂടുതല്‍ ഇറച്ചിക്കോഴി ഉല്‍പ്പാദിപ്പിക്കുന്ന തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായിട്ടും വയനാട്ടില്‍ കോഴിയിറച്ചിക്ക് പൊള്ളുന്ന വിലയാണ്.
കൂടാതെ, കോഴിക്കോട്, മലപ്പുറം ജില്ലകളെ അപേക്ഷിച്ച് ഇരട്ടി വിലയാണ് മത്സ്യത്തിന് വയനാട്ടില്‍ നല്‍കേണ്ടത്. ഇത് കാരണം വിശേഷ ദിവസങ്ങളടക്കം കര്‍ഷക തൊഴിലാളികളും മറ്റും കോഴിയിറച്ചിയാണ് വാങ്ങുന്നത്. ജിഎസ്ടി നടപ്പായതിന് ശേഷം പോലും ഉയര്‍ന്ന വിലയാണ് കോഴികച്ചവടക്കാര്‍ ഈടാക്കുന്നതെന്നാണ് പരാതി.
മാനന്തവാടി താലൂക്കിലെ കടകളില്‍ ഇറച്ചിക്ക് പല വിലയാണ് വാങ്ങുന്നതെന്നും ആരോപണം ഉണ്ട്. സുല്‍ത്താന്‍ബത്തേരി താലൂക്കിലും സ്ഥിതി മറിച്ചല്ല. ചില കടകളില്‍ 140 രൂപക്ക് വില്ക്കുമ്പോഴും മറ്റിടങ്ങളില്‍ അമിത നിരക്ക് വാങ്ങിക്കുന്നുണ്ട്.