വരാപ്പുഴ: മാര്‍ക്കറ്റുകളില്‍ മത്സ്യവില ഉയരുന്നു. സാധാരണക്കാരുടെ ഇഷ്ടമത്സ്യമായിരുന്ന ചാള കിട്ടാതായതോടെയാണ് മറ്റ് മീനുകളുടെ വില ഉയര്‍ന്നത്. കിലോയ്ക്ക് 280-300 രൂപ വിലയ്ക്കാണ് മാര്‍ക്കറ്റുകളില്‍ ചാള ചില്ലറ വിറ്റിരുന്നത്. മീന്‍വില ഉയര്‍ന്നതോടെ ആളുകള്‍ മീന്മാര്ക്കറ്റുകളിലെത്തുന്നതും കുറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നും എത്തുന്ന ചാളയാണ് മാര്‍ക്കറ്റുകളിലുള്ളത്. കിലോ 140 രൂപയ്ക്കാണ് ഇപ്പോള്‍ ചില്ലറ വില്‍പ്പന. മുന്‍പ് ദിവസേന 30 ടണ്ണിലേറെ ചാളയാണ് വരാപ്പുഴ മാര്‍ക്കറ്റില്‍ മാത്രം വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ ഈ സ്ഥാനത്ത് ആറ് ടണ്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഹോട്ടലുകള്‍ പ്രധാനമായും ആശ്രയിക്കുന്ന നെയ്മീന് അപൂര്‍വമായാണ് മാര്‍ക്കറ്റുകളില്‍ എത്തുന്നത്. ഇതിന് വന്‍ ഡിമാന്‍ഡുമാണ്. കിലോയ്ക്ക് 980 രൂപ വരെയാണ് നെയ്മീനിന്റെ വില. അയലയുടെ വരവും കാര്യമായി കുറഞ്ഞു. കിലോയ്ക്ക് 280-300 രൂപയാണ് ഇപ്പോഴത്തെ വില.