കൊല്ലം: കൊല്ലം ബൈപ്പാസില്‍ ആംബുലന്‍സും ഇന്നോവ കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. വെളുപ്പിന് അഞ്ചോടെയായിരുന്നു അപകടം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് തലകീഴായ് മറിഞ്ഞ് തീപിടിക്കുകയും ചെയ്തു. ആംബുലന്‍സില്‍ ഉണ്ടായ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.
ആംബുലന്‍സ് പൂര്‍ണ്ണമായും കത്തിനശിക്കുകയും ചെയ്തു. പെട്ടന്ന് തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. കൊട്ടാരക്കരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.