ന്യൂഡല്‍ഹി: രാജ്യത്ത് ലഹരി വസ്തുക്കള്‍ക്ക് അടിമയായത് കോടിക്കണക്കിന് ആള്‍ക്കാരാണെന്ന് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയ. 16 കോടിയോളം മദ്യപരാണ് രാജ്യത്തുള്ളതെന്നും മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കഞ്ചാവാണെന്നും കഠാരിയ പറഞ്ഞു.
ലോക്സഭയില്‍ ടിഎന്‍. പ്രതാപന്റെ ചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 16 കോടിയോളം പേരാണ് മദ്യം ഉപയോഗിക്കുന്നത്. കഞ്ചാവുപയോഗിക്കുന്നത് മൂന്നു കോടിയിലേറെപ്പേരും. കറപ്പില്‍നിന്നുത്പാദിപ്പിക്കുന്ന മയക്കുമരുന്നിനാണ് രാജ്യത്ത് കൂടുതല്‍ ആവശ്യക്കാരുള്ളത്.
കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ചാണ് ഈ കണക്ക്. മൂന്നുകോടിയോളം ആളുകള്‍ മദ്യാസക്തിമൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നുവെന്നും അരക്കോടിയോളം പേര് കഞ്ചാവിന്റെയും കറപ്പിന്റെയും അടിമകളാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ രണ്ടുകോടിയോളം പേര് വേദനസംഹാരികളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.