കുറ്റിപ്പുറം: ആത്മഹത്യ ചെയ്യാനായി പുഴയില്‍ ചാടിയിട്ടും രക്ഷപ്പെട്ടയാള്‍ അടുത്ത ദിവസം തൂങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി ചീരക്കുഴി വിണ്ണന്‍ചാത്ത് ജയനെ(40)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പുഴയിലേക്ക് ചാടിയ ഇയാളെ ലൈഫ്ഗാര്‍ഡ് രക്ഷിച്ച് കരയക്കുകയറ്റിരുന്നു.
ആത്മഹത്യ ചെയ്യാനായി ജയന് തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം പാലത്തിനു മുകളില്‍നിന്ന് പുഴയിലേക്ക് ചാടി. എന്നാല്‍ പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട ലൈഫ് ഗാര്‍ഡുമാരായ ഇബ്രാഹിമും ഹരിദാസും ചേര്‍ന്ന് ജയനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇയാളെ കരയ്ക്കെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. പിന്നീട്, വീട്ടിലെത്തിയ ജയനെ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുമ്പ് രണ്ടുതവണ ജയന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ രക്ഷപ്പെടുത്തുകയായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയാണ് മരിച്ച ജയന്.