കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് പഴകിയ മീന്‍ പിടിച്ചെടുത്തു. കരുനാഗപ്പള്ളി മത്സ്യചന്ത, കരുനാഗപ്പള്ളി കന്നേറ്റിപാലം എന്നവിടങ്ങളില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പഴകിയ ചൂര, കരിമീന്‍ എന്നിവയാണ് ആരോഗ്യവകുപ്പ് ഉദ്യഗസ്ഥരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പിടികൂടിയത്. ഇതില്‍ നിന്നും പുഴു അരിച്ച മത്സ്യവും പിടികൂടിയിട്ടുണ്ട്.
കൂടാതെ, കരിമീനില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് . പിടിച്ചെടുത്ത മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. പഴകിയ അന്‍പത് കിലോഗ്രാം മത്സ്യമാണ് സംയുക്തപരിശോധനയില്‍ കണ്ടെത്തിയത്.
കരുനാഗപ്പള്ളി നഗരസഭ പരിതിയില്‍പ്പെടുന്ന മത്സ്യ വിപണന കേന്ദ്രങ്ങളില്‍ പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.