തൃശ്ശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകളും മുറുകകയാണ്. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതിമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു യുവനേതാവിന്റെ പോസ്റ്റ് അണികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുടെ അധ്യക്ഷനാകുമെന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.
തൃശ്ശൂരിലെ യുവ കോണ്‍ഗ്രസ് നേതാവായ ജോണ്‍ ഡാനിയേലാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി അടുത്ത എഐസിസി പ്രസിഡന്റ്?’ എന്നാണ് ഇയാള്‍ കുറിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ അടപടലം പൊങ്കാലയിടുകയായിരുന്നു ഐ ഗ്രൂപ്പുകാര്‍.
തൃശ്ശൂരിലെ ഐ ഗ്രൂപ്പ് നേതാവാണ് ആദ്യം പോസ്റ്റില്‍ കമന്റ് ചെയ്തത്.ഉമ്മന്‍ചാണ്ടി സാര്‍ ഒഴിയുന്ന ജനറല്‍ സെക്രട്ടറി പോസ്റ്റില്‍ ജോണ്‍ ഡാനിയേലും വരട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പിന്നീട് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റ് ചെയ്തു. എന്തായാലും ജോണ്‍ ഡാനിയേലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തൃശ്ശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് വീണ്ടും മൂര്‍ച്ഛിക്കാന്‍ കാരണമായെന്നാണ് സൂചന.