ബംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ച അഞ്ചംഗസംഘത്തെ പോലീസ് പിടികൂടി. കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. വീഡിയോ പ്രചരിക്കുന്നുവെന്ന് മനസിലായതിന് പിന്നാലെ ഇത് തടയാനായി ഐടി ആക്ട് പ്രകാരം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇതിന് ശേഷം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട് മുന്നോട്ട് വരാനും പീഡനത്തിനെതിരെ പരാതി നല്‍കാനും പോലീസ് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.