കോതമംഗലം: വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വയോധികയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുറഞ്ചറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരി(60)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടമ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വടാട്ടുപാറ പണ്ഡാര സിറ്റിക്ക് സമീപമുള്ള റബ്ബര്‍തോട്ടത്തില്‍ രാവിലെ പത്ത് മണിയോടെയാണ് മേരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ റബര്‍ മരങ്ങളില്‍ നിന്ന് പാല് എടുക്കാന്‍ പോയതായിരുന്നു മേരി.
സമയംകുറേ കഴിഞ്ഞിട്ടും മേരിയെ കാണാതെ വന്നതോടെ ഭര്‍ത്താവ് മാത്യു അന്വേഷിച്ച് ചെന്നപ്പോഴാണ് കഴുത്തറത്ത നിലയില്‍ തോട്ടത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.