കാഞ്ഞാണി: ആഹാരം പോലും നല്‍കാതെ മകന് മുറിയില്‍ പൂട്ടിയിട്ട അമ്മയെ പോലീസ് രക്ഷിച്ചു.
ചാഴൂര്‍ പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ വേലുമാന്‍പടിയിലെ കരിക്കന്ത്ര വീട്ടില്‍ മല്ലിക (73)യെയാണ് മകന് ജ്യോതി മുറിയില്‍ പൂട്ടിയിട്ടത്. മകള്‍ നല്കിയ പരാതിയെതുടര്‍ന്ന് അന്തിക്കാട് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
15 സെന്റില്‍ ഇടിഞ്ഞുവീഴാറായ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രായമായ അമ്മയെ മകന് ജ്യോതി വീട്ടിലെ മുറിയില്‍ പൂട്ടിയിടുകയും കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. തുടര്‍ന്ന് മല്ലികയുടെ മകള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പോലീസ് വീട്ടിലെത്തുമ്പോഴേക്കും ജ്യോതി മുങ്ങി.
എസ്ഐ സുജിത്ത് ജി നായരും സംഘവും ചേര്‍ന്ന് അവശനിലയിലായ മല്ലികയെ താങ്ങിയെടുത്ത് കസേരയിലിരുത്തി റോഡിലെത്തിച്ചശേഷം ആലപ്പാട് ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചു. ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞാല്‍ ഇവരെ അഗതിമന്ദിരത്തിലേക്ക് മാറ്റുമെന്ന് ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ ജ്യോതി കനകജരാജ് പറഞ്ഞു.