കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥി ആയിരുന്ന അഭിമന്യു കത്തിക്കിരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. അഭിമന്യുവിന് സ്മാരകമായി നിര്‍മ്മിക്കുന്ന സ്റ്റഡി സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങ് നടക്കവെ സങ്കടം അടക്കാനാവാതെ തേങ്ങി കരയുകയാണ് അഭിമന്യുവിന്റെ അമ്മ. കോടിയേരി ബാലകൃഷ്ണന്, എംഎം മണി എന്നിവര്‍ സംബന്ധിച്ച ചടങ്ങിനിടയിലാണ് അഭിമന്യുവിന്റെ അമ്മ വേദിയില്‍ കയറി വന്ന് കരഞ്ഞത്.
അതേസമയം, അഭിമന്യുവിനെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും പിടിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കോളേജിന്റെ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് മാറ്റുന്നതിനിടയിലായിരുന്നു സംഘര്‍ഷം.
പ്രതിഷേധവുമായെത്തിയ മുഴുവന്‍ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ്എഫ്യുടെ അനുശോചന പ്രകടനം വരുന്നതിനു മുന്നോടിയായി സംഘര്‍ഷ സാധ്യത ഒഴിവാക്കാനായിരുന്നു പോലീസ് നടപടി. അഭിമന്യു കൊലപാതകക്കേസ്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങിയില്ല.
കേസിലെ ഒമ്പതാം പ്രതി മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരായത്. മറ്റ് പ്രതികള്‍ അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു. വിചാരണ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് വീണ്ടും വരുന്ന 21ാം തിയതി പരിഗണിക്കും.