തിരുവനന്തപുരം: സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക്. ഡാമുകളില്‍ ഇനിയുള്ളത് ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ഡാമുകളില്‍ ബാക്കിയുള്ളൂ എന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മഴ പെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്ന് മന്ത്രി അറിയിച്ചു. രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടുന്നതെന്നാണ് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചത്.
ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള ജലവിതരണത്തില്‍ നിയന്ത്രണമുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.