നെന്മാറ: എച്ച് 1 എന്‍ 1 ബാധിച്ച് യുവതി മരിച്ചു. പാലക്കാട് ജില്ലയില്‍ തിരുവേഗപ്പുറയിലെ യുവതിയാണ് പ്രസവത്തിന്റെ പത്താംനാള്‍ എച്ച് 1 എന്‍ 1 രോഗംമൂലം മരിച്ചത്. ജൂണ്‍ 24-നാണ് മരിച്ചതെന്നും യുവതിക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കുഞ്ഞിന് രോഗം ബാധിച്ചിട്ടില്ലെന്നും പ്രതിരോധചികിത്സ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.
മുപ്പത് വയസ്സുള്ള യുവതിയാണ് മരിച്ചത്. ചില ആരോഗ്യപ്രശ്നങ്ങളുണ്ടായതിനാല്‍ അയല്‍ജില്ലയിലെ ആശുപത്രിയിലാണ് യുവതി പ്രസവിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നാംനാള്‍ തിരുവേഗപ്പുറയില്‍ തിരിച്ചെത്തിയെങ്കിലും പനിയും രോഗലക്ഷണങ്ങളും കാരണം വീണ്ടും പ്രസവംനടന്ന ആശുപത്രിയിലേക്ക് തിരിച്ചു കൊണ്ടുപോവുകയായിരുന്നു.
അവിടെ വെച്ചായിരുന്നു യുവതിയുടെ മരണം. പിന്നീട് പരിശോധനാഫലം വന്നപ്പോഴാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. രോഗം പടര്‍ന്ന് പിടിക്കുന്ന ഈ സീസണില്‍ ആദ്യമായാണ് ഗര്‍ഭിണിയായിരുന്ന സ്ത്രീക്ക് എച്ച് 1 എന്‍ 1 രോഗം ബാധിച്ച് മരണം സംഭവിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ കുഞ്ഞിന് രോഗം ബാധിച്ചിട്ടില്ലെന്നും ആവശ്യമായ പ്രതിരോധ ചികിത്സ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യുവതി താമസിക്കുന്ന സ്ഥലത്തുനിന്നല്ല രോഗം പിടിപെട്ടതെന്നും പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.