കല്പറ്റ: വയനാടില്‍ വച്ച് മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ പരാതി കൂടി അന്വേഷണ സംഘം പരിഗണിക്കണമെന്ന് കല്പറ്റ കോടതി. മാവോയിസ്റ്റ് വെടിവയ്പ്പ് ആസൂത്രിതമെന്ന ജലീലിന്റെ ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് കോടതി നിര്‍ദ്ദേശം.
വയനാട് വൈത്തരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് ആസൂത്രിതമായി സിപി ജലീലിനെ കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി സഹോദരനാണ് കല്പറ്റ കോടതിയില്‍ പരാതി നല്‍കിയത്.
വൈത്തിരിയില്‍ നടന്ന പോലീസ് ആക്ഷന്‍ നേതൃത്വം നല്കിയ ഉദ്യോഗസ്ഥന് കല്‍പ്പറ്റ ഡിവൈഎസ്പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദീകരണവും നേരത്തെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളും സമയവും തമ്മിലുള്ള വൈരുദ്ധ്യമാണ് സിപി റഷീദ് ചൂണ്ടിക്കാട്ടിയത്.
ബന്ധുക്കളുടെ പരാതി പരിഗണിച്ച് സംഭവത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിനുശേഷവും നിലവിലെ അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
മാര്‍ച്ച് ആറിനാണ് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നും ഏകപക്ഷീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും സിപി ജലീലിന്റെ കുടുംബം നേരത്തെയും ആരോപിച്ചിരുന്നു.