കോഴിക്കോട്: കോഴിക്കോട് വീട്ടമ്മ ഷോക്കേറ്റു മരിച്ചു. ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് വീട്ടമ്മ മരിച്ചത്. ഓമശ്ശേരി പുത്തൂര്‍ നാഗാളികാവില്‍ മഠത്തില്‍ ബൈജുവിന്റെ ഭാര്യ ദിവ്യ(35) ആണ് മരിച്ചത്.
ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബൈജുവിനും ഷോക്കേറ്റു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: അനാമിക, അവാന്തിക, അജാക്ഷയ്. സഹോദരങ്ങള്‍: വിനു, ഷൈലജ.