വയനാട്; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെ രാത്രികാല യാത്രാനിരോധനത്തില്‍ ഇടപെടുന്നു. വയനാടിന്റെ വികസനം ചര്‍ച്ചചെയ്യാന്‍ വിളിച്ച നേതാക്കളുടെ യോഗത്തിലാണ് രാത്രിയാത്രാ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതടക്കം നിരവധി വിഷയങ്ങളിലുള്ള നിവേദനങ്ങള്‍ വയനാട് പര്യടന വേളയില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരുന്നു. കൂടാതെ രാത്രിയാത്രാനിരോധനത്തില് ഇടപെടണം എന്ന് നേതാക്കള്‍ ഐകണ്ഠ്യേന രാഹുലിനൊട് ആവശ്യപ്പെട്ടിരുന്നു.
രാഹുല്‍ ഗാന്ധി വയനാട് എംപിയായതിന് ശേഷം മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ വിളിക്കുന്ന ആദ്യയോഗമാണ് നടന്നത്. കെസി വേണുഗോപാല്‍ വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് എംഎല്‍എമാര്‍, മൂന്ന് ഡിസിസി അധ്യക്ഷന്മാര്, മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.