തൃശ്ശൂര്‍: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ ജില്ലയിലെ മാള പഴൂക്കരയിലാണ് സംഭവം. അറുപത് വയസ്സുകാരനായ മാള സ്വദേശി പരമേശ്വരനാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പരമേശ്വരന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്.
വ്യാഴാഴ്ചയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന പരമേശ്വരന്റെ തലയ്ക്ക് ഭാര്യ രമണി ഇരുമ്പു വടികൊണ്ട് അടിക്കുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ പരമേശ്വരനെ ഏറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. ഇയാളുടെ ഭാര്യ രമണിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.