കൊച്ചി: വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ പിക് അപ് വാന്‍ പോലീസ് കണ്ടെത്തി. അപകടത്തില്‍ മനയ്ക്കപ്പടി ജിത വിഹാറില്‍ ഗോപിനാഥന്റെ ഭാര്യ ജസീന്തയാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന പാറശാല മേലത്താട്ടില് പുത്തന്‍ വീട്ടില്‍ ഷാരോണിനെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വഴിയോരത്ത് നില്ക്കുന്ന ജസീന്തയെ പിക് അപ് വാന്‍ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആലുവ- പറവൂര്‍ റോഡില്‍ ആനച്ചാല്‍ പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്. റോഡിന്റെ അരികില്‍ നില്‍ക്കുകയായിരുന്ന ജസീന്തയെ പറവൂര്‍ ഭാഗത്തേയ്ക്ക് പോയ വാന്‍ പിറകില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്തുളള പെട്രോള്‍ പമ്പിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. സ്ത്രീയെ ഇടിക്കുന്നതിന് മുമ്പ് വേഗത കുറച്ച് വന്ന വണ്ടി, സ്ത്രീക്ക് നേരെ തിരിഞ്ഞ് ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. കൊലപാതമാണോ എന്ന് തോന്നിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഈ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വാഹനവും ഡ്രൈവറും പോലീസ് കസ്റ്റഡിയിലായത്. വണ്ടി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്.