കൊച്ചി: വഴിയോരത്ത് നില്ക്കുന്ന സ്ത്രീയെ പിക് അപ് വാന്‍ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൊലപാതകമാണോയെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. എറണാകുളം മനക്കപ്പടിയിലാണ് സംഭവം നടന്നത് എന്ന് വീഡിയോയ്ക്ക് ലഭിച്ച കമന്റുകളില്‍ സൂചിപ്പിക്കുന്നു.
വഴിയോരത്ത് നില്ക്കുന്ന സ്ത്രീയെ പിക് അപ് വാന്‍ ഇടിച്ചു തെറിപ്പിക്കുന്ന സിസി ടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്ത്രീയെ ഇടിക്കുന്നതിന് മുമ്പ് വേഗത കുറച്ച് വന്ന വണ്ടി, സ്ത്രീക്ക് നേരെ തിരിഞ്ഞ് ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇത് കൊലപാതകമാണോ എന്നാണ് ദൃശ്യങ്ങള്‍ കണ്ടവര്‍ ഉയര്‍ത്തുന്ന ചോദ്യം. വാനിന് പുറകേയെത്തിയ കാര്‍ യാത്രക്കാര്‍ വണ്ടിനിര്‍ത്തി അടുത്തുള്ള പമ്പിലുള്ളവരെ സഹായത്തിനായി വിളിക്കുന്നതും ദൃശ്യത്തില്‍ കാണാന്‍ സാധിക്കും.