ബംഗളൂരു: കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളികളെ കാണാതായി. ഗോകര്‍ണത്ത് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ അക്ഷയ് (19), സജീര്‍ (19) എന്നിവരാണ് തിരയില്‍പ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് പറമ്പില്‍ കടവില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലുള്ളവരാണ് അക്ഷയും സജീറും. രക്ഷാപ്രവര്‍ത്തകര്‍ ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കൊപ്പം അല്‍താഫ് , ഫാരിസ്, സജ്ജാദ് എന്നിവരും കടലില്‍ കുളിക്കാനിറങ്ങിയിരുന്നു.
എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കടലില്‍ കൂറ്റന്‍ തിരമാല ഉയര്‍ന്നതോടെ കുളിക്കാനിറങ്ങിയ സംഘം ഇതില്‍ പെടുകയായിരുന്നു.