തിരുവനന്തപുരം: ഇന്നും വരും ദിവസങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കേരള, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തീരത്തോട് ചേര്‍ന്നുള്ള കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് വൈകുന്നേരം 5.30 മുതല്‍ നാളെ രാത്രി 11.30 വരെ 1.5 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാല ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മത്സ്യ ബന്ധന വള്ളങ്ങളും കടലില്‍ ഇറക്കരുതെന്നും തീരപ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.