മലപ്പുറം: തീരദേശ റോഡിന് സമീപത്ത് ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തു. മലപ്പുറം താനൂരിലെ ചീരാന്‍ കടപ്പുറത്തിനടുത്തു വെച്ചാണ് ദൂരൂഹ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാര്‍ കണ്ടെത്തിയത്. രണ്ട് വാള്, നാല് സ്റ്റീല്‍ റോഡ് തുടങ്ങിയ മാരകായുധങ്ങളാണ് ഇതില്‍ നിന്നും പോലീസ് കണ്ടെടുത്തത്.
കെ എല്‍ 46 എല്‍ 5568 രജിസ്ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് പോലീസ് ആയുധങ്ങള്‍ പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് തീരദേശ റോഡിന് സമീപത്തായി ദുരൂഹസാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്.
രണ്ട് വാള്, നാല് സ്റ്റീല്‍ റോഡ് എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനവും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.