കൊച്ചി: ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ പടക്കങ്ങള്‍ അടങ്ങിയ സഞ്ചി കണ്ടെത്തി. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും ബുധനാഴ്ച രാവിലെ എത്തിയ മംഗള എക്സ്പ്രസിലാണ് സംഭവം. സഞ്ചിയിലുള്ളത് പടക്കങ്ങളാണെന്ന് അറിയാതെ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ച ക്ലീനിങ് സ്റ്റാഫിന്റെ കൈയ്ക്ക് പൊള്ളലേറ്റു.
ട്രെയിന്‍ വൃത്തിയാക്കുന്നതിനായി കത്രിക്കടവിലെ യാഡില്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം. മംഗള എക്സ്പ്രസിന്റെ എസ് 1 കോച്ചിലാണ് ഏറുപടക്കത്തിന് സമാനമായ പടക്കങ്ങള്‍ അടങ്ങിയ സഞ്ചി കണ്ടെത്തിയത്. ഇതില്‍ ലഡു വലിപ്പത്തിലുള്ള 20ഓളം പടക്കങ്ങള്‍ ഉണ്ടായിരുന്നെന്ന് അമീര്‍ അലി എന്ന ജീവനക്കാരന് പറയുന്നു.
സഞ്ചിക്കുള്ളില്‍ എന്താണെന്ന് അറിയാന്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് അമീര്‍ അലിയുടെ വിരലുകള്‍ക്ക് പൊള്ളലേറ്റത്. തുടര്‍ന്ന് ഇയാള്‍ മരുന്നു വെച്ച് കൈ കെട്ടി. ഇത് കണ്ട ക്ലീനിങ് സൂപ്പര്‍വൈസര്‍ കാര്യം തിരക്കിയപ്പോഴാണ് സഞ്ചി കിട്ടിയ വിവരവും കൈയ്ക്ക് പെള്ളലേറ്റതാണെന്നും പറയുന്നത്. തുടര്‍ന്ന് റെയില്‍വെ പോലീസിനെ വിവരം അറിയിച്ചു.