ഇടുക്കി: വ്യക്തിഹത്യയ്ക്കും മതസ്പര്‍ദ്ധ ഉളവാക്കുന്ന വ്യാജപ്രചരണത്തിനും എതിരെ ജോയ്സ് ജോര്‍ജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ജോയ്സ് ജോര്‍ജ്. നവമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തിഹത്യയും മതസ്പര്‍ദ്ധ ഉളവാക്കുന്ന വിധത്തിലും വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയത്.
ജോയ്സ് ജോര്‍ജ് തന്റെ എംപി സ്ഥാനം ഉപയോഗിച്ച് സഹോദരന് നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് മാധ്യമങ്ങളിലൂടെ ആരോപിച്ച കോണ്‍ഗ്രസ് നേതാവിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ പരാമര്‍ശമുണ്ട്.
വ്യക്തിഹത്യ നടത്തുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് എന്നും ജോയ്സ് ജോര്‍ജ് ആരോപിച്ചു. മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ എഡിഎം ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റിക്കും എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്.