തൃശ്ശൂര്‍: സെല്‍ഫിയെടുക്കാന്‍ ഓടിയെത്തിയ വിദ്യാര്‍ത്ഥിയോട് ക്ഷുഭിതനായി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശ്ശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും എത്തിയതായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. താരത്തെക്കണ്ടതോടെ പള്ളിയിലെ കുട്ടികളെല്ലാം ചുറ്റിലും കൂടി. ഇതിനിടെയാണ് ഒരു വിദ്യാര്‍ത്ഥി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്.
സുരേഷ് ഗോപിയുടെ പുറകിലായി നിന്നിരുന്ന വിദ്യാര്‍ത്ഥി സെല്‍ഫിയെടുക്കാന്‍ താരത്തിന്റെ തോളില്‍ കൈവച്ചു. എന്നാല്‍ ഇത് താരത്തിന് അത്ര ഇഷ്ടമായില്ല. ഉടന്‍ തന്നെ ക്ഷുഭിതനായ സുരേഷ് ഗോപി വിദ്യാര്‍ത്ഥിയുടെ കൈ തോളില്‍ നിന്നും തട്ടിമാറ്റുകയായിരുന്നു. ശേഷം രൂക്ഷമായി വിദ്യാര്‍ത്ഥിയെ നോക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്.
പിന്നീട് തനിക്ക് ചുറ്റും കൂടിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഏതാനും സമയം ചെലവഴിച്ച് സുരേഷ് ഗോപി അവിടെ നിന്നും മടങ്ങി. തൃശ്ശൂര്‍ ജില്ലയിലെ ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ പ്രചാരണം ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.