കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടില്‍ എത്തും. മണ്ഡലത്തിലുടനീളം പര്യടനം നടത്തുന്ന നേതാക്കള്‍ വിവിധ പരിപാടികളിലും പങ്കെടുക്കും. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുലും വയനാട്ടില്‍ എത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
ഈ മാസം 16, 17 തീയ്യതികളില്‍ കേരളത്തിലെത്തുന്ന രാഹുല്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന വിപുലമായ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. രാഹുലിന് പുറമെ പ്രിയങ്ക ഗാന്ധിയും സോണിയയും വയനാട്ടില്‍ സന്ദര്‍ശനം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. എന്നാല്‍ ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ കെപിസിസിസി പ്രസിഡന്റ് വിഎം സുധീരന് ഇന്ന് വയനാട് മണ്ഡലത്തിലെ നിലമ്പൂരിലും വണ്ടൂരിലുമെത്തി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. 8ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ 8 മുതല്‍ 1 വരെ വയനാട് ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ പങ്കെടുക്കും. 10ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന് വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.